IPLല്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ക്രിക്കറ്റ് പ്രേമികളെ കൈയിലെടുക്കാന്‍ മറ്റൊരു ടി20 ഫ്രാഞ്ചൈസി ലീഗ് കൂടി വരുന്നു. UAEയില്‍ നിന്നാണ് പുതിയ ഫ്രാഞ്ചൈസി ലീഗിന്റെ പിറവി. മിനി ഐപിഎല്ലാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡാണ് ഫ്രാഞ്ചൈസി ലീഗിനു തുടക്കം കുറിക്കുന്നത്.